ആധുനികപരിസരങ്ങളെ ആഴത്തില്‍ അളക്കുന്ന ആഖ്യാന ശില്പങ്ങളുടെ സൃഷ്ടാവാണ് ആനന്ദ്. നോവലിനെ വിവിധ വിജ്ഞാനമേഖലകളുടെ സംവാദവേദിയാക്കിയ എഴുത്തുകാരന്‍ കൂടിയാണ് അദ്ദേഹം. 1993ലെ വയലാര്‍ അവാര്‍ഡ് കരസ്ഥമാക്കിയ നോവലാണ് മരുഭൂമികള്‍ ഉണ്ടാകുന്നത്. ആനന്ദിന്റെ ഏറ്റവും മികച്ച സൃഷ്ടി എന്നു വിശേഷിപ്പിക്കാവുന്ന നോവലാണിത്. മരുഭൂമിക്ക് നടുവില്‍ സ്ഥിതി ചെയ്യുന്ന രംഭാഗഢ് എന്ന പട്ടണത്തില്‍ ഒരു പഴയ കോട്ടയുണ്ട്. അവിടെയുള്ള കോട്ടയില്‍ തടവുപുള്ളികളെയും കോണ്‍ട്രാക്ടിലെടുത്ത മനുഷ്യരെയും കൊണ്ട് പണിചെയ്യിപ്പിക്കുന്ന പദ്ധതിയിലെ ലേബര്‍ ഓഫീസറായ കുന്ദന്റെ കഥയാണ് മരുഭൂമികള്‍ ഉണ്ടാകുന്നത് എന്ന നോവല്‍. ഒരു […]
The post കുന്ദനിലൂടെ ആനന്ദ് കാട്ടിത്തരുന്ന മരുഭൂമികള്‍ appeared first on DC Books.