വിവാഹമോചനം ആവശ്യപ്പെട്ട് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ കുടുംബകോടതിയെ സമീപിച്ചു. ഭാര്യ തന്നെ മര്‍ദ്ദിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും ഗണേഷ് ഹര്‍ജിയില്‍ ആരോപിച്ചു. മര്‍ദ്ദനമേറ്റതിന്റെ തെളിവായി ഫോട്ടോകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ ഈ മാസം 29ന് കോടതി വാദം കേള്‍ക്കും. ഉഭയകക്ഷി സമ്മത പ്രകാരം വിവാഹ മോചനം നേടാന്‍ ഇരുവരും നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ യാമിനി ലംഘിച്ചെന്നാണ് ഗണേഷിന്റെ ആരോപണം. ഈ സാഹചര്യത്തില്‍ തനിക്ക് എത്രയും വേഗം വിവാഹ മോചനം അനുവദിക്കണമെന്ന് ഗണേഷ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. [...]
The post വിവാഹമോചനം ആവശ്യപ്പെട്ട് മന്ത്രി ഗണേഷ് കുമാര്‍ കോടതിയില്‍ appeared first on DC Books.