ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഹണീബീ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടയില്‍ പ്രമുഖ യുവതാരം ആസിഫ് അലിയ്ക്ക് പരിക്കേറ്റു. ബൈക്കില്‍നിന്ന് വീണ ആസിഫിന്റെ കൈമുട്ടിനാണ് പരിക്ക്. ഏതാനും ആളുകള്‍ ആസിഫിനെ ബൈക്കില്‍ പിന്തുടരുന്നതായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. ചെയ്‌സ് മൂര്‍ച്ഛിച്ചപ്പോള്‍ ബൈക്ക് റെയ്‌സ് ചെയ്തത് ആസിഫിനു വിനയാവുകയായിരുന്നു. വീണ ഉടനെ അണിയറ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. മൂന്നു ദിവസത്തിനുള്ളില്‍ ഹണീബീയുടെ ചിത്രീകരണം പൂര്‍ത്തിയാവേണ്ടതായിരുന്നു. ആസിഫിന്റെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരണം ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. Summary in [...]
The post ആസിഫ് അലിയ്ക്ക് പരിക്ക് appeared first on DC Books.