ഭരണമണ്ഡലത്തെക്കുറിച്ച് നമ്മുടെ ഭാഷയില്‍ നിരവധി നോവലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഭരണത്തിന്റെ അത്യുന്നതങ്ങളിലെ തലപ്പാവ് അഴിയാതെ ഭദ്രമായിരിക്കുകയായിരുന്നു. സിവില്‍ സര്‍വീസിന്റെ അകത്തളങ്ങളില്‍ നിന്ന് യന്ത്രം എന്ന നോവലുമായി മലയാറ്റൂര്‍ രാമകൃഷ്ണന്‍ വരുന്നതുവരെ… ഭരണയന്ത്രത്തിന്റെ വിശാലമായ ക്യാന്‍വാസില്‍ നിന്ന് പിന്നെയും സൃഷ്ടികള്‍ ഉണ്ടായെങ്കിലും മലയാറ്റൂരിന്റെ യന്ത്രം 39 വര്‍ഷം പിന്നിട്ട് നവയന്ത്രങ്ങളുടെ കാലത്തും സുഗന്ധം പരത്തി നില്‍ക്കുന്നു. ബാലചന്ദ്രന്‍ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെ കഥയിലൂടെ സിവില്‍ സര്‍വീസിന്റെ കാണാക്കാഴ്ചകളിലേക്കുള്ള യാത്രയാണ് യന്ത്രം എന്ന നോവലിലൂടെ മലയാറ്റൂര്‍ നടത്തുന്നത്. സര്‍ക്കാര്‍ സര്‍വ്വീസിന്റെ പശ്ചാത്തലത്തില്‍ […]
The post ഭരണത്തിന്റെ അത്യുന്നതങ്ങളില്‍ എന്ത് സംഭവിക്കുന്നു? appeared first on DC Books.