പ്രേമം സിനിമ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് സംവിധായകന്‍ കമല്‍. ക്ലാസ് മുറിയില്‍ മദ്യപിക്കുന്നതും പുകവലിക്കുന്നതും അധ്യാപികയെ പ്രണയിക്കുന്നതും ചിത്രീകരിച്ച രംഗങ്ങള്‍ കുട്ടികളെ വഴിതെറ്റിക്കും. ഇത്തരമൊരു സിനിമയെടുത്തതാണോ അതോ വ്യാജ സിഡിയിറങ്ങിയതാണോ വലിയ തെറ്റെന്നും കമല്‍ ചോദിക്കുന്നു. വ്യാജ സിഡി പുറത്താകുന്നത് ആദ്യ സംഭവമല്ലെന്ന് ആലപ്പുഴയില്‍ നടന്ന സ്വകാര്യചടങ്ങില്‍ കമല്‍ പറഞ്ഞു. സംഭവത്തില്‍ അനാവശ്യ വിവാദമുണ്ടാക്കിയെന്നും ഇതിലൂടെ ചിത്രം മഹത്തരമാണെന്ന് വരുത്തിത്തീര്‍ത്തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
The post പ്രേമം തെറ്റായ സന്ദേശം നല്‍കുന്ന സിനിമയെന്ന് കമല്‍ appeared first on DC Books.