പഞ്ചാബിലെ ഗുരുദാസ്പുരില്‍ ഭീകരര്‍ പൊലീസ് സ്‌റ്റേഷന് നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ പോലീസ് സുപ്രണ്ട് അടക്കം 12പേര്‍ കൊല്ലപ്പെട്ടു. എസ്പി: (ഡിക്ടറ്റീവ്) ബല്‍ജീത്ത് സിങ്ങാണ് കൊല്ലപ്പെട്ടത്. സ്‌റ്റേഷനിലെ ലോക്കപ്പിലുണ്ടായിരുന്ന രണ്ട് പ്രതികള്‍, ഏഴ് പോലീസുകാര്‍, മൂന്നു പ്രദേശവാസികള്‍ എന്നിവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. നാലു പേര്‍ക്കു പരുക്കേറ്റു. രണ്ട് ഭീകരരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ 27ന് പുലര്‍ച്ചെ അഞ്ചു മണിയോടെ ദിനാനഗര്‍ പോലീസ് സ്‌റ്റേഷന് നേരെയാണ് ആക്രമണമുണ്ടായത്. മാരുതി കാറില്‍ സൈനിക വേഷത്തിലെത്തിയ സംഘം പോലീസ് സ്‌റ്റേഷന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. […]
The post പഞ്ചാബില്‍ പോലീസ് സ്‌റ്റേഷന് നേരെ ഭീകരാക്രമണം appeared first on DC Books.