സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്.ബി.ടി) സുവര്‍ണമുദ്ര പുരസ്‌കാരം കവിയും നാടകകൃത്തുമായ കാവാലം നാരായണപ്പണിക്കര്‍ക്ക്. മലയാള ഭാഷക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ആധുനിക മലയാള നാടകവേദിയെ നവീകരിച്ച നാടകാചാര്യനായ കാവാലം നാരായണപണിക്കര്‍ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ചാലയില്‍ കുടുംബാംഗമായാണ് ജനിച്ചത്. കര്‍മ്മരംഗമായി ആദ്യം അഭിഭാഷകവൃത്തി സ്വീകരിച്ചെങ്കിലും പിന്നീട് വഴിമാറി നാടകത്തിലേക്കെത്തിച്ചേര്‍ന്നു. ആദ്യകാലത്ത് സംഗീതപ്രധാനമായ നാടകങ്ങളാണ് കാവാലം എഴുതിയത്. ചലച്ചിത്രസംവിധായകനായ അരവിന്ദന്‍, നാടകകൃത്തായ സി എന്‍ ശ്രീകണ്ഠന്‍ നായര്‍, കവി എം ഗോവിന്ദന്‍, കവി അയ്യപ്പപണിക്കര്‍ എന്നിവരുമായുള്ള […]
The post കാവാലം നാരായണപ്പണിക്കര്‍ക്ക് എസ്.ബി.ടി സുവര്‍ണമുദ്ര appeared first on DC Books.