അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന് തിരുവന്തപുരം ഡി സി സ്മാറ്റിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടേയും ആദരം. കലാമിനെ അനുസ്മരിക്കുന്നതിനായി ജൂലൈ 28ന് രാവിലെ 9ന് നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ഡോ. ഗോപകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് രാഷ്ട്രം കണ്ട മഹാപ്രതിഭയ്ക്കായി രണ്ടു മിനിറ്റ് മൗന പ്രാര്‍ത്ഥന നടത്തി. ഇതിന്റെ തുടര്‍ച്ചയായി എംബിഎ വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് 7ന് കലാമിന്റെ ആത്മകഥ വിങ്‌സ് ഓഫ് ഫയറിന്റെ പുസ്തക നിരൂപണം നടത്തും. അദ്ദേഹത്തിന്റെ ദര്‍ശനമായ ഇഗ്നൈറ്റഡ് മൈന്‍സ് എന്ന വിഷയത്തില്‍ ഉപന്യാസ മത്സരവും […]
The post ഡി സി സ്മാറ്റില്‍ ഡോ. കലാമിനെ അനുസ്മരിച്ചു appeared first on DC Books.