ശീതക്കാറ്റിനൊപ്പം കടലിരമ്പത്തിന്റെ താളം. നീലാകാശം നിറയെ വഴികാട്ടികളായ താരകങ്ങള്‍. അപ്പോഴാണ് മണല്‍പ്പരപ്പില്‍ മലര്‍ന്നുകിടന്ന് മുക്കുവമൂപ്പന്‍മാര്‍ കടല്‍ക്കരുത്തിന്റെ കഥ പറയുക. ഇളയതലമുറ ജിജ്ഞാസയോടെ വീര്‍പ്പടക്കി അതു കേട്ടിരിക്കും. ഭീതി പടര്‍ത്തി അലകടലില്‍ വിരാജിക്കുന്ന സ്രാവുകള്‍, വമ്പന്‍ മത്സ്യങ്ങള്‍, കടുവാസ്രാവിനെയും ചുറ്റികത്തലയന്‍ സ്രാവിനെയും കീഴടക്കിയ അനുഭവങ്ങള്‍, ചെറുമങ്കരപ്പാരു കണ്ടെത്തിയ കഥ. തലയെടുപ്പുള്ള മത്സ്യം പിടുത്തക്കാരായി അറിയപ്പെടുന്ന തോമസിന്റെയും അലക്‌സിന്റെയും അലോഷ്യസിന്റെയും കടലോര്‍മ്മകള്‍. ഈ ഓര്‍മ്മകള്‍ക്കു ചേലുപറച്ചിലെന്നാണ് മത്സ്യത്തൊഴിലാളികള്‍ നാട്ടുവഴക്കത്തില്‍ പറയുക. പൂര്‍വ്വികര്‍ പകര്‍ന്നുതന്ന ചൂടും ചൂരുമുള്ള അനുഭവങ്ങളാണ് ചേലുപറച്ചിലില്‍ ഏറെയും. […]
The post കടലറിവുകളും കടലനുഭവങ്ങളും പുസ്തകരൂപത്തില്‍ appeared first on DC Books.