ആഭ്യന്തരവകുപ്പിനെതിരെ മുഖ്യമന്ത്രിക്ക് പൊതുമരാമത്ത്, ജലവിഭവ വകുപ്പ് മന്ത്രിമാരുടെ പരാതി. അഴിമതി ആരോപണത്തെ തുടര്‍ന്ന് രണ്ട് ചീഫ് എഞ്ചിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ആഭ്യന്തരവകുപ്പിന്റെ തീരുമാനത്തിനെതിരെയാണ് പൊതുമരാമത്ത്, ജലവിഭവവകുപ്പ് മന്ത്രിമാര്‍ രംഗത്തെത്തിയത്. കോഴിക്കോട് കടലുണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് നല്‍കിയ എട്ട് കോടി രൂപയുടെ കരാറില്‍ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ട് ചീഫ് എഞ്ചിനീയര്‍മാരെ അന്വേഷണവിധേയരാക്കി സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്. എന്നാല്‍ ആഭ്യന്തരവകുപ്പ് ഏകപക്ഷീയമായാണ് തീരുമാനമെടുത്തതെന്നും സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നുമുള്ള ആവശ്യം മന്ത്രിമാരായ വി കെ ഇബ്രാഹിം കുഞ്ഞും പി ജെ […]
The post ആഭ്യന്തരവകുപ്പിനെതിരെ പരാതിയുമായി പി ജെ ജോസഫും ഇബ്രാഹിംകുഞ്ഞും appeared first on DC Books.