ചോദ്യപേപ്പര്‍ വിവാദത്തില്‍ മതമൗലികവാദികളുടെ ആക്രമണത്തില്‍ പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈപ്പത്തി മുറിച്ചുമാറ്റിയ സംഭവം സിനിമയാകുന്നു. നെടുമുടി വേണുവാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. മൂല്ലപ്പൂ വിപ്‌ളവം എന്നാണ് ചിത്രത്തിന്റെ പേര്. നിരൂപക പ്രശംസ നേടിയ പുതപ്പ് എന്ന ചിത്രത്തിനുശേഷം വാള്‍ട്ടര്‍ ഡിക്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മുല്ലപ്പൂ വിപ്‌ളവം. സോന നായര്‍, മഹാലക്ഷ്മി, സുധീര്‍ കരമന, ഇന്ദ്രന്‍സ്, എം.ആര്‍.ഗോപകുമാര്‍, പി.ശ്രീകുമാര്‍, അലിയാര്‍, അനില്‍ മുരളി, മുന്‍ഷി ബൈജു തുടങ്ങിയവരും അഭിനയിക്കുന്നു.
The post കൈപ്പത്തി വെട്ടിമാറ്റിയ സംഭവം സിനിമയാകുന്നു appeared first on DC Books.