മമ്മൂട്ടിയെ നായകനാക്കി ഇമ്മാനുവല്‍ എന്ന ചിത്രം പൂര്‍ത്തിയാക്കിയ ലാല്‍ജോസ് വൈകാതെ മമ്മൂട്ടി പുത്രന്‍ ദുല്‍ക്കര്‍ സല്‍മാനോടും ആക്ഷന്‍ കട്ട് പറയും. ഇരുവരും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന് കളമൊരുങ്ങി. ഇക്ക്ബാല്‍ കുറ്റിപ്പുറം തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ പേര് വിക്രമാദിത്യന്‍ എന്നായിരിക്കും. 2014ലായിരിക്കും വിക്രമാദിത്യന്റെ ചിത്രീകരണം. തല്‍ക്കാലം കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനത്തിലാണ് ലാല്‍ജോസ്. ഇക്ക്ബാല്‍ കുറ്റിപ്പുറമാകട്ടെ, സത്യന്‍ അന്തിക്കാടിന്റെ ഫഹദ് ഫാസില്‍ ചിത്രത്തിന്റെ രചനയിലും. ഇരുവരുടെയും തിരക്കുകള്‍ കഴിഞ്ഞേ വിക്രമാദിത്യന്റെ ജോലികള്‍ [...]
The post ലാല്‍ജോസും ദുല്‍ക്കറും ഒന്നിക്കുന്നു appeared first on DC Books.