കവി, തത്ത്വചിന്തകന്‍, ദൃശ്യ കലാകാരന്‍,കഥാകൃത്ത്, നാടക കൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ് , സാമൂഹികപരിഷ്‌കര്‍ത്താവ് തുടങ്ങി നാനാമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച രവീന്ദ്രനാഥ് ടാഗോര്‍ കൊല്‍ക്കത്തയില്‍ 1861 മെയ് 7ന് ജനിച്ചു. ദേബേന്ദ്രനാഥ് ടാഗോറിന്റെയും ശാരദാ ദേവിയുടെയും പതിനാലു മക്കളില്‍ പതിമ്മൂന്നാമനായിരുന്നു അദ്ദേഹം. വീടിനടുത്തുള്ള പ്രാഥമിക വിദ്യാലയത്തിലായിരുന്നു രവീന്ദ്രനാഥ് ടാഗോര്‍ വിദ്യാഭ്യാസം തുടങ്ങിയത്. പിതാവിനോടൊപ്പം നടത്തിയ ഭാരത പര്യടനത്തില്‍ ടാഗോര്‍ ജീവചരിത്രങ്ങള്‍, ചരിത്രം, ഖഗോള ശാസ്ത്രം, ആധുനിക ശാസ്ത്രം, സംസ്‌കൃതം, കാളിദാസ കൃതികള്‍ തുടങ്ങിയവ പഠിച്ചു. 1877ല്‍ രവീന്ദ്രനാഥ് ടാഗോര്‍ തന്റെ കൃതികളുടെ ഒരു സമാഹാരം പുറത്തിറക്കി. […]
The post ടാഗോറിന്റെ ചരമവാര്‍ഷിക ദിനം appeared first on DC Books.