കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ സ്മൃതി ഇറാനിക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാര്‍ കരിങ്കൊടി വീശുകയും ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് പ്രതിഷേധം. ബിജെപി പരിപാടിയില്‍ പങ്കെടുക്കാനാണ് കേന്ദ്രമന്ത്രി തലസ്ഥാനത്തെത്തിയത്. യൂത്ത്‌കോണ്‍ഗ്രസുകാരെ തടയാന്‍ യുവമോര്‍ച്ച പ്രവര്‍ത്തകരും എത്തിയത് സ്ഥലത്ത് സംഘര്‍ഷത്തിന് വഴിവെച്ചു. ഇതേതുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ലളിത് മോദി വിവാദത്തില്‍ തെളിവ് കൊണ്ടുവരാന്‍ സുഷമ സ്വരാജ് കോണ്‍ഗ്രസിനെ […]
The post സ്മൃതി ഇറാനിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം appeared first on DC Books.