രാജിവെച്ച മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ പകരക്കാരന്‍ ഉടനുണ്ടാവില്ലെന്ന് സൂചന. തല്‍ക്കാലം ഗണേഷിന്റെ വകുപ്പുകള്‍ മുഖ്യമന്ത്രിയുടെ കീഴിലായിരിക്കും. മറ്റേതെങ്കിലും മന്ത്രിയെ വകുപ്പുകള്‍ ഏല്പിക്കണോ എന്ന കാര്യവും പിന്നീടേ തീരുമാനിക്കൂ. അതേസമയം രാഷ്ട്രീയ ഉപശാലകളില്‍ മന്ത്രിചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് ബിയ്ക്ക് നിയമസഭയില്‍ ഗണേഷിനെ കൂടാതെ മറ്റൊരംഗമില്ലാത്തതിനാല്‍ മന്ത്രിസ്ഥാനം കോണ്‍ഗ്രസിനു തന്നെ ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ധൃതി കൂട്ടിയാല്‍ പ്രശ്‌നങ്ങള്‍ക്കു പിന്നില്‍ കോണ്‍ഗ്രസ്സാണെന്ന് ധാരണ പരക്കാനിടയാകും എന്നും നേതാക്കള്‍ കണക്കുകൂട്ടുന്നു. പുതിയ മന്ത്രിയുടെ കാര്യത്തില്‍ തങ്ങളുടെ സ്വരം അവഗണിക്കപ്പെടരുതെന്ന കണക്കുകൂട്ടലിലാണ് [...]
The post ഗണേഷിന് ഉടന്‍ പകരക്കാരനുണ്ടാവില്ല appeared first on DC Books.