സമ്പന്നവും മഹത്വരവുമായ ചരിത്രപശ്ചാത്തലമുള്ള നാടാണ് ഇന്ത്യ. ഭാഷ, സാഹിത്യം, കല, മതം, തത്ത്വചിന്ത, രാഷ്ട്രീയസാമൂഹിക വ്യവസ്ഥിതി, സമ്പദ്ഘടന എന്നിങ്ങനെ എല്ലാ മേഖലകളിലും ഇന്ത്യ അതിന്റെ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യാചരിത്രത്തിന്റെ ഏടുകളിലേയ്ക്ക് എത്തിനോക്കുന്ന പുസ്തകമാണ് പ്രൊഫ. എ. ശ്രീധരമേനോന്റെ ഇന്ത്യാചരിത്രം. പുസ്തകം രണ്ട് ഭാഗങ്ങളായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതിപുരാതനകാലം മുതല്‍ മുഗള്‍ സാമ്രാജ്യത്തിന്റെ സ്ഥാപനം വരെയുള്ള ചരിത്രമാണ് ഇന്ത്യാ ചരിത്രം ഒന്നാംഭാഗത്തില്‍ പ്രൊഫ. എ.ശ്രീധരമേനോന്‍ പറയുന്നത്. പ്രാചീനകാലം മുതല്‍ തന്നെ വിദേശങ്ങളില്‍നിന്നു വന്ന പല വിഭാഗങ്ങളും ഇവിടെ ലയിച്ച് ഇവിടത്തെ […]
The post ഇന്ത്യയുടെ സംഭവബഹുലമായ ചരിത്രം appeared first on DC Books.