കായലും തോടും പുഴയും കാടും മേടും പോലെ കേരളത്തിന്റെ പ്രകൃതിയുടെ ഭാഗമാണ് മലയാളിക്ക് ചങ്ങമ്പുഴക്കവിത.കളിത്തോഴി എന്ന നോവലുള്‍പ്പെടെ അന്‍പത്തിയേഴ് കൃതികളാണ് അദ്ദേഹം സാഹിത്യലോകത്തിന് സമ്മാനിച്ചത്. മലയാളത്തിന്റെ പ്രിയകവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അഭിപ്രായത്തില്‍ കേരള സംസ്‌കാരത്തെ ആധുനികവും ജനാധിപത്യപരവും ആക്കിയ പ്രകൃതിക്ഷോഭം കൂടിയാണ് ചങ്ങമ്പുഴക്കവിത. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഹൃദയത്തെ സ്പര്‍ശിച്ച ഏതാനും ചങ്ങമ്പുഴക്കവിതകള്‍ കോര്‍ത്തിണക്കി സമാഹരിച്ചിരിക്കുകയാണ് മഞ്ഞത്തെച്ചിപ്പൂങ്കുലപോലെ എന്ന പുസ്തകത്തിലൂടെ. ആത്മസുഹൃത്തായ ഇടപ്പള്ളിയുടെ വിയോഗത്തില്‍ മനംനൊന്ത് എഴുതിയ രമണന്‍ എന്ന ഭാവകാവ്യവും മനസ്വനിയും കാവ്യനര്‍ത്തകിയും ഉള്‍പ്പെടെ ഇന്നും മലയാളികളോര്‍ത്തിരിക്കുന്ന […]
The post ബാലചന്ദ്രന്‍ ചുള്ളിക്കാട് തിരഞ്ഞെടുത്ത ചങ്ങമ്പുഴക്കവിതകള്‍ appeared first on DC Books.