ചങ്ങമ്പുഴയുടെ ജീവിതം ആസ്പദമാക്കി ബല്‍റാം മട്ടന്നൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാനാ പടേക്കര്‍ക്കു പകരം രാഹുല്‍ ഈശ്വര്‍ ചങ്ങമ്പുഴയാകും. സംവിധായകനും നായകനും ഇക്കാര്യം സ്ഥിരീകരിച്ചു. പ്രിയനന്ദന്‍ സംവിധാനം ചെയ്യുന്ന അരികില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന ചങ്ങമ്പുഴച്ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്നതിനു പിന്നാലേയാണ് ഈ ചിത്രവും വരുന്നത്. എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ രാഹുല്‍ ഈശ്വര്‍ നേരത്തേ ചില ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ശബരിമല തന്ത്രിയുടെ ചെറുമകനായ രാഹുല്‍ പലരും തന്നെ ഇതിനുമുമ്പും അഭിനയ രംഗത്തേക്ക് ക്ഷണിച്ചിരുന്നതായി വ്യക്തമാക്കി. ചങ്ങമ്പുഴയുടെ ജീവിതം പറയുന്ന [...]
The post ചങ്ങമ്പുഴയാവാന്‍ രാഹുല്‍ ഈശ്വര്‍ appeared first on DC Books.