കഴിഞ്ഞ ദിവസം തകര്‍ന്ന ഇന്തൊനേഷ്യന്‍ വിമാനത്തിലുണ്ടായിരുന്ന 54 പേരുടെ മൃതദേഹങ്ങള്‍ രക്ഷപ്രവര്‍ത്തകര്‍ കണ്ടെത്തി. കത്തികരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കൂടാതെ, വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തിയതായും ഇന്തൊനീഷ്യന്‍ അധികൃതര്‍ അറിയിച്ചു. കിഴക്കന്‍ ഇന്തൊനീഷ്യയിലെ പാപുവ മേഖലയിലെ പര്‍വതപ്രദേശത്താണു വിമാനം തകര്‍ന്ന് വീണത്. ചെങ്കുത്തായ മലനിരകള്‍ രക്ഷപ്രവര്‍ത്തനത്തിനു തടസമായിരുന്നു. പാപുവ തലസ്ഥാനമായ ജയപുരയിലെ സെന്താനി വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന വിമാനത്തിനു ലക്ഷ്യസ്ഥാനമായ ഓക്‌സിബിലില്‍ ഇറങ്ങുന്നതിനു പത്തു മിനിറ്റ് മുന്‍പാണ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്ടപ്പെട്ടത്. വിമാനത്തില്‍ […]
The post ഇന്തൊനേഷ്യന്‍ വിമാനത്തിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. appeared first on DC Books.