അമേരിക്കന്‍ എഴുത്തുകാരന്‍ ആര്‍തര്‍ ഗോള്‍ഡന്റെ വിഖ്യാതമായ നോവലാണ് 1997ല്‍ പ്രസിദ്ധീകരിച്ച ‘മെമ്മോയേഴ്‌സ് ഓഫ് എ ഗയിഷ’. രണ്ടാംലോകമഹായുദ്ധത്തിനു മുന്‍പും ശേഷവും ജപ്പാനിലെ ക്യോട്ടോ നഗരത്തില്‍ ജീവിച്ച ഒരു ഗയിഷയുടെ കഥയാണ് ഈ നോവലിലൂടെ അതീവ ഹൃദ്യമായി ആര്‍തര്‍ വരച്ചു കാട്ടുന്നത്. ഒരു ഗയിഷയുടെ ഓര്‍മ്മക്കുറിപ്പുകള്‍ എന്നപേരില്‍ ഇപ്പോള്‍ ഈ കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. ജപ്പാനിലെ ഒരു കടല്‍ത്തീര ഗ്രാമത്തില്‍നിന്നും ക്യോട്ടോ നഗരത്തിലെ ഗയിഷകളുടെ പ്രധാനകേന്ദ്രമായ ഗ്യോണിലെ ഓക്കിയയില്‍ എത്തിച്ചേരുന്ന ചിയോ എന്ന പെണ്‍കുട്ടിയുടെ കഥയാണ് ഒരു […]
The post ഒരു ഗയിഷയുടെ ഓര്‍മ്മക്കുറിപ്പുകള്‍ appeared first on DC Books.