ശരിയായ ചരിത്രാവബോധം കാലഘട്ടത്തിന്റെ ആവശ്യകതയാണ്. സമകാലിക സംഭവങ്ങളെ വിശകലനം ചെയ്യുവാനും ഭാവിയിലെ ഗിതി നിര്‍ണ്ണയിക്കുവാനും ചരിത്രപഠനം സഹായിക്കുന്നു. സ്ഥാപിത താല്പര്യങ്ങള്‍ക്കുവേണ്ടി ചരിത്രത്തെ വളച്ചൊടിക്കുന്ന ഈ കാലഘട്ടത്തില്‍ ശരിയായ ചരിത്രാവബോധം വളരെ അത്യാവശ്യമാണ്. അതിനാല്‍ തന്നെ പ്രൊഫ ശ്രീധരമേനോന്റെ ‘കേരള ചരിത്രം’ എന്ന പുസ്തകത്തിന്റെ സമകാലിക പ്രശസ്തി വിലപ്പെട്ടതാണ്. 1967ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ ആദ്യ ഡി.സി പതിപ്പ് ഇറങ്ങുന്നത് 2007ലാണ്. പുസ്തകത്തിന്റെ എട്ടാമത് പതിപ്പ് പുറത്തിറങ്ങി. കേരളചരിത്ര സാമഗ്രികള്‍ , ചരിത്രാതീതകാലഘട്ടം, ആദ്യകാല വിദേശബന്ധങ്ങള്‍ , സംഘകാലത്തെ [...]
The post എ. ശ്രീധരമേനോന്റെ ‘കേരള ചരിത്രം’ appeared first on DC Books.