തൃശൂരിലെ പിച്ചിയില്‍ നിന്ന് ലോറിയില്‍ കടത്താന്‍ ശ്രമിക്കവെ വന്‍ സ്‌ഫോടകവസ്തുശേഖരം പിടികൂടി. ആയിരം കിലോയിലധികം വരുമെന്നാണ് പ്രാഥമിക നിഗമനം. ദേശീയപാത 47ല്‍ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് സ്‌ഫോടകവസ്തു കണ്ടെത്തിയത്. കോഴിമാലിന്യം കടത്തുന്ന ലോറിയില്‍ മാലിന്യത്തിനിടയില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു സ്‌ഫോടകവസ്തുക്കള്‍. പാലക്കാടുനിന്ന് തൃശൂര്‍ ഭാഗത്തേക്ക് വരുകയായിരുന്നു ലോറി. ലോറിയിലുണ്ടായിരുന്ന പാലക്കാട് സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
The post പിച്ചിയില്‍ വന്‍ സ്‌ഫോടകവസ്തുശേഖരം പിടികൂടി appeared first on DC Books.