പുസ്തകവിപണിയില്‍ ഡോ. എ.പി.ജെ.അബ്ദുള്‍കലാമിന്റെ അഗ്നിച്ചിറകുകളും കെ ആര്‍ മീരയുടെ ആരാച്ചാരും മുന്നേറ്റം തുടരുന്ന കാഴ്ചയാണ് പോയ വാരം കണ്ടത്. പെരുമാള്‍ മുരുകന്റെ വിവാദ നോവല്‍ മാതൊരുപാകന്റെ മലയാള പരിഭാഷ അര്‍ദ്ധനാരീശ്വരനാണ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. നോവലിന്റെ നാലാം പതിപ്പാണ് ഇപ്പോള്‍ വില്പനയിലുള്ളത്. ഫ്രാന്‍സിസ് ഇട്ടിക്കോരയ്ക്ക് ശേഷം, പ്രസിദ്ധീകൃതമായി ചുരുങ്ങിയ കാലത്തിനുള്ളില്‍ അഞ്ചാം പതിപ്പില്‍ എത്തിയ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയിലൂടെ ടി.ഡി.രാമകൃഷ്ണന്‍ വീണ്ടും തരംഗമാകുകയാണ്. നാലാം സ്ഥാനത്ത് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി നില്‍ക്കുമ്പോള്‍ സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം അഞ്ചാം സ്ഥാനത്താണ്. കഥകള്‍ കെ.ആര്‍.മീരയാണ് […]
The post അഗ്നിച്ചിറകുകളും ആരാച്ചാരും മുന്നില്‍ തന്നെ appeared first on DC Books.