കുട്ടികള്‍ക്ക് പാഠപുസ്തകം കൊടുക്കുന്നതിനൊപ്പം പുസ്തകവും നല്‍കണമെന്ന് പ്രൊഫ. എം.കെ.സാനു. കുഞ്ഞുക്കള്‍ക്ക് പാലും മുട്ടയും പോലുള്ള പോഷകാഹാരങ്ങള്‍ കൊടുക്കന്നതിനൊപ്പം തന്നെ അവര്‍ക്ക് കാല്പനികലോകത്ത് വിഹരിക്കാനുള്ള അവസരം കൂടി നല്‍കണം. എങ്കിലേ അവര്‍ മനുഷ്യരാകൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചൊല്‍ക്കഥകളുടെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും കൂടുതല്‍ പങ്ക് വഹിക്കേണ്ടത് മുതിര്‍ന്നവരായ രക്ഷകര്‍ത്താക്കളാണെന്ന് സാനുമാഷ് പറഞ്ഞു. തന്റെ അമ്മയാണ് തന്നെ കഥകളുടെ ലോകത്തേക്ക് ആനയിച്ചതെന്ന് ഓര്‍മ്മിച്ചുകൊണ്ട് ഇന്നും മുതിര്‍ന്നവര്‍ മനസ്സ് വെച്ചാല്‍ ചൊല്‍ക്കഥകളുടെ അന്തരീക്ഷത്തിലേക്ക് കുഞ്ഞുങ്ങളെ കൊണ്ടുവരാന്‍ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. […]
The post കുട്ടികള്‍ കാല്പനികലോകത്ത് വിഹരിക്കട്ടെ: എം.കെ.സാനു appeared first on DC Books.