‘ഭാരത യുദ്ധത്തിലെ സര്‍വനാശത്തിനുശേഷം ദിഗ്വിജയത്തിനു നടക്കുന്ന അര്‍ജ്ജുനന്റെ അടുക്കല്‍ സഹോദരിയായ ദുശ്ശള തന്റെ പേരക്കുട്ടിയെയും എടുത്ത് അതിന്റെ ജീവനെങ്കിലും തരണെ എന്നു കരഞ്ഞുകൊണ്ട് വന്നു നിന്നത് എന്നെ വല്ലാതെ സ്പര്‍ശിച്ചു. പിടിച്ചിരുത്തി ചിന്തിപ്പിച്ചു. അതിനെപ്പറ്റി വല്ലതുമൊന്നെഴുതിയേ സമാധാനമാവൂ എന്നുവരെ എത്തിച്ചു. പ്രഥമ സൗകര്യത്തില്‍ മഹാഭാരതം മൂലം തേടി വായിച്ച് അര്‍ജുനവിഷാദയോഗം എന്നൊരു പ്രബന്ധമെഴുതി. അപ്പോള്‍തോന്നി ചില ഭാരതകഥാ സന്ദര്‍ഭങ്ങളെ അധികരിച്ച് രവീന്ദ്രനാഥ ടാഗോറിന്റെ ഏതാനും പ്രബന്ധങ്ങളുള്ളതുപോലെ എനിക്കും ചിലതെഴുതാന്‍ വേറെ കിട്ടിയേക്കുമെന്ന്.’ തന്റെ വിഖ്യാതകൃതിയായ ഭാരത പര്യടനത്തിന്റെ [...]
The post കുട്ടികൃഷ്ണമാരാര്‍ ഓര്‍മ്മയായിട്ട് 40 വര്‍ഷങ്ങള്‍ appeared first on DC Books.