നോബല്‍ പുരസ്‌കാര ജേതാവും സമകാലിക പോര്‍ച്ചുഗീസ് നോവലിസ്റ്റുമായിരുന്ന ഷുസെ സരമാഗുവിന്റെ മാസ്റ്റര്‍പീസ് എന്നു വിശേഷിപ്പിക്കാവുന്ന നോവലാണ് ‘ദി കേവ്’. ആഗോളവത്ക്കരണത്തിന്റെ തുടര്‍ക്കഥ പൊലെ നടക്കുന്ന നഗരവത്കരണവും അത് മനുഷ്യ മനസ്സുകളിലും സമൂഹത്തിലും കുടുംബത്തിലും സൃഷ്ടിക്കുന്ന വിപത്തുകളുമാണ് ഈ നോവലിനാധാരം. വൃദ്ധനും അവശനുമായ മണ്‍പാത്ര നിര്‍മ്മാതാവ് സിപ്രിയാനോ ആല്‍ഗറിന്റെയും കുടുംബത്തിന്റെയും കഥയിലുടെയാണ് ‘ദി കേവ്’ എന്ന നോവല്‍ പുരോഗമിക്കുന്നത്. സിപ്രിയാനോ ആല്‍ഗറും കുടുംബവും നഗരത്തില്‍ കുടിയേറി തങ്ങളുടെ പരമ്പരാഗത തൊഴില്‍ചെയ്ത് ഉപജീവനം നടത്തുന്നവരായിരുന്നു. എന്നാല്‍ തിരക്കുനിറഞ്ഞ നഗരത്തിലെ ജനങ്ങള്‍ക്ക് […]
The post ഷുസെ സരമാഗുവിന്റെ മാസ്റ്റര്‍പീസ് appeared first on DC Books.