സിനിമാപ്പേരുകളുടെ കാര്യത്തില്‍ ഒരു വിപ്ലവം നടക്കുകയാണ് മലയാളസിനിമയില്‍. ഇംഗ്ലീഷ് പേരുകളുടെ കുത്തൊഴുക്കാണ് ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യം. 2013ല്‍ റിലീസായ 49 സിനിമകളില്‍ 21 എണ്ണത്തിന്റെയും പേര് ഇംഗ്ലീഷിലായിരുന്നു എന്ന് പറയുമ്പോള്‍ തന്നെ ആംഗലേയത്തിന് നമ്മുടെ സംവിധായകരും നിര്‍മ്മാതാക്കളും നല്‍കുന്ന പ്രാധാന്യം മനസ്സിലാക്കാം. ഇനി വരാനിരിക്കുന്നവയിലും ഭൂരിഭാഗം പേരുകളും ഇംഗ്ലീഷില്‍ തന്നെ. അതവിടെ നില്‍ക്കട്ടെ. ഇവിടെ പറയാന്‍ പോകുന്ന കാര്യം മറ്റൊന്നാണ്. വിചിത്രമെന്നു തോന്നാവുന്ന ചില സിനിമാപ്പേരുകള്‍ അടുത്തിടെ സ്ഥാനം പിടിച്ചു. ന്യൂജനറേഷന്‍ എന്ന് വിശേഷിക്കപ്പെടുന്ന സിനിമകളല്‍ നിന്നാണ് [...]
The post പേര് പോകുന്ന പോക്കേ… appeared first on DC Books.