പാലാ ലിസ്യു മഠത്തിലെ സിസ്റ്റര്‍ അമല തലയ്ക്കടിയേറ്റുമരിച്ച കേസില്‍ പ്രതി സതീഷ്ബാബു ഹരിദ്വാറില്‍ പോലീസിന്റെ പിടിയിലായി. ഹരിദ്വാറിലെ അയ്യപ്പ ക്ഷേത്രത്തില്‍ നിന്ന് ഇയാളെ സെപ്റ്റംബര്‍ 23ന് അര്‍ദ്ധരാത്രിയോടെ ഉത്തരാഖണ്ഡ് പൊലീസാണ് പിടികൂടിയത്. കയ്യിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ട് ഹരിദ്വാറില്‍ കുടുങ്ങിയെന്നാണ് ക്ഷേത്രം അധികൃതരെ ഇയാള്‍ അറിയിച്ചത്. സംശയം തോന്നിയ അവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി ചോദ്യംചെയ്തപ്പോള്‍ തന്നെ ഇയാള്‍ കുറ്റംസമ്മതിച്ചു. കാസര്‍കോട് സ്വദേശിയായ ഇയാളെ ഉടന്‍ കേരളാപോലീസിന് കൈമാറും. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. സതീഷ് […]
The post സിസ്റ്റര്‍ അമല വധം: പ്രതി സതീഷ്ബാബു പിടിയില്‍ appeared first on DC Books.