മലയാളചെറുകഥയില്‍ എണ്ണം പറഞ്ഞ സൃഷ്ടികളിലൂടെ ആസ്വാദകമനസ്സില്‍ ചിരപ്രതിഷ്ഠ നേടുകയും ദേശീയതലത്തില്‍ യുവസാഹിത്യ പുരസ്‌കാരം കരസ്ഥമാക്കുകയും ചെയ്ത ഇന്ദുമേനോന്റെ ആദ്യ നോവല്‍ രചനയാണ് കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം. ഭാവനയുടെ അതിര്‍വരമ്പുകളെ അല്പം വിസ്തൃതമാക്കിക്കൊണ്ട് വായനക്കാരനെ വിസ്മയിപ്പിക്കുന്ന മാജിക്കല്‍ റിയലിസത്തിന്റെ തലത്തിലേക്ക് ഈ നോവല്‍ ഉയരുന്നു. കപ്പലും കടലും കടല്‍യാത്രയുടെ അനിശ്ചിതത്ത്വവും പ്രമേയമായി ഒട്ടേറെ കലാസൃഷ്ടികള്‍ വിശ്വസാഹിത്യത്തില്‍ രൂപപ്പെട്ടട്ടിണ്ട്. എന്നാല്‍ അവയില്‍നിന്നൊക്കെ വ്യത്യസ്തമായി കടലില്‍ക്കൂടിയും കരയില്‍ക്കൂടിയും ഒരുപോലെ വായനക്കാരനെ കൊണ്ടുപോകുന്ന ഒരു പ്രമേയാഖ്യാനപദ്ധതിയാണ് ഇന്ദുമേനോന്‍ ഈ നോവലില്‍ അവതരിപ്പിക്കുന്നത്. ജീവിതവും മരണവും […]
The post ജീവിതത്തിന്റെ തടവറകളില്‍ ഉഴലുന്ന മനുഷ്യരുടെ കഥ appeared first on DC Books.