ചെറുകഥാകൃത്തും, നോവലിസ്റ്റുമായിരുന്ന എന്‍ മോഹനന്‍ 1933 ഏപ്രില്‍ 27ന് രാമപുരത്ത് ജനിച്ചു. എന്‍ നാരായണന്‍ നമ്പൂതിരിപ്പാടും സാഹിത്യകാരി ലളിതാംബിക അന്തര്‍ജ്ജനവുമാണ് മാതാപിതാക്കള്‍. രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഇംഗ്ലീഷ് സ്‌കൂള്‍, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കാലടി ശ്രീശങ്കരാചാര്യ കോളേജില്‍ മലയാളം അധ്യാപകന്‍, കേരള ഗവണ്‍മെന്റിന്റെ സാംസ്‌കാരികകാര്യ ഡയറക്ടര്‍ എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ചു. കേരള സ്‌റ്റേറ്റ് ഫലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഡയറക്ടറായിരിക്കെ 1988ല്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. നിന്റെ കഥ(എന്റെയും), ദുഃഖത്തിന്റെ രാത്രികള്‍, പൂജയ്‌ക്കെടുക്കാത്ത […]
The post എന്‍ മോഹനന്റെ ചരമവാര്‍ഷിക ദിനം appeared first on DC Books.