ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകളും വൃഥാവിലാക്കി ഒടുവില്‍ ആ പെണ്‍കുട്ടി മരണത്തിനു കീഴടങ്ങി. പന്ത്രണ്ടു ദിവസത്തെ നരകയാതനകള്‍ക്കൊടുവില്‍ ഡല്‍ഹിയിലെ സ്വകാര്യബസില്‍ വെച്ച് ക്രൂരമായി പീഡിക്കപ്പെട്ട അവള്‍ ഇരകളും വേട്ടക്കാരുമില്ലാത്ത ലോകത്തേക്ക് യാത്രയാകുമ്പോള്‍ സമൂഹ മനസാക്ഷിയെ ഉണര്‍ത്താന്‍ അവള്‍ കൊളുത്തിയ കൈത്തിരി ബാക്കിയാവുന്നു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടേകാലോടെ ആയിരുന്നു പെണ്‍കുട്ടിയുടെ അന്ത്യം. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ഹോസ്പിറ്റല്‍ അധികൃതര്‍ ഇന്നലെ വൈകിട്ടു തന്നെ സ്ഥിതി വഷളാണെന്ന കാര്യം കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചിരുന്നു. തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിലെയും വയറ്റിലെയും [...]
↧