ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കാനാകില്ലെന്നും എന്നാല്‍ സേവനപദ്ധതികള്‍ക്കായി ഇവ ഉപയോഗിക്കാമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. എല്‍.പി.ജിയുടെ സബ്‌സിഡിക്കായി ഇപ്പോള്‍ ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ല. എന്നാല്‍ ആറ് സേവനങ്ങള്‍ക്ക് കൂടി ആധാര്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം. ഈ ആവശ്യം അംഗീകരിച്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. തൊഴിലുറപ്പ്, പെന്‍ഷന്‍, ജന്‍ധന്‍ യോജന തുടങ്ങിയ പദ്ധതികളുടെ നടത്തിപ്പിനായി സര്‍ക്കാരിന് ഇവ ഉപയോഗിക്കാനാകും. എന്നാല്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധിതമാക്കാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു. എല്‍.പി.ജിയുടെ കാര്യത്തിലെന്നപോലെ ഗുണഭോക്താക്കള്‍ക്ക് സ്വയം തീരുമാനിക്കാനാകും. ആധാര്‍ കാര്‍ഡ് നിബന്ധമാക്കുന്ന […]
The post ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കാനാകില്ല: സുപ്രീം കോടതി appeared first on DC Books.