ശബരിമല തീര്‍ഥാടകര്‍ വസ്ത്രം പമ്പയില്‍ ഉപേക്ഷിച്ച് നദി മലിനമാക്കിയാല്‍ കുറഞ്ഞത് ഒന്നര വര്‍ഷം തടവുശിക്ഷ നല്‍കാവുന്നതാണെന്ന് ഹൈക്കോടതി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇക്കാര്യത്തില്‍ നടപടിയെടുക്കണം. തീര്‍ഥാടനത്തിന് ഉപയോഗിച്ച വസ്ത്രം പമ്പയില്‍ ഉപേക്ഷിക്കണമെന്ന് ആചാരമില്ലെങ്കിലും പലരും അങ്ങനെ ചെയ്യുന്നുണ്ടെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനും ജസ്റ്റിസ് അനു ശിവരാമനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. നദികളും ജലാശയങ്ങളും ഉള്‍പ്പെടെ പരിസ്ഥിതി മലിനമാക്കാതെ സംരക്ഷിക്കാന്‍ സര്‍ക്കാരും ജനങ്ങളും ഒരുപോലെ ബാധ്യസ്ഥരാണ്. അവ മലിനമാക്കുന്നവരെ ജലനിയമത്തിലെ 24ാം വകുപ്പിന്റെ ലംഘനത്തിന് ശിക്ഷിക്കാവുന്നതാണ്. […]
The post പമ്പ മലിനമാക്കുന്നവര്‍ക്ക് തടവുശിക്ഷയെന്ന് ഹൈക്കോടതി appeared first on DC Books.