പ്രമുഖ അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ അടൂര്‍ ഗോപാലകൃഷ്ണനെ ആദരിക്കാന്‍ ഒരുങ്ങുന്നു. ചിക്കാഗോ യൂണിവേഴ്‌സിറ്റി മൂന്ന് അടൂര്‍ ചിത്രങ്ങളുടെ പ്രദര്‍ശനവും വിന്‍സ്‌കോണ്‍സിന്‍ സര്‍വ്വകലാശാല അടൂര്‍ ചിത്രങ്ങളുടെ ആര്‍ക്കൈവും ഒരുക്കിയാണ് ഇന്ത്യന്‍ പ്രതിഭയോടുള്ള ആദരവ് പ്രകടിപ്പിക്കുന്നത്. ഒരു വിദേശ സര്‍വ്വകലാശാല ഇന്ത്യന്‍ സംവിധായകന് ആര്‍ക്കൈവൊരുക്കി ബഹുമാനിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണ്. അടൂര്‍ ഗോപാലകൃഷ്ണന്റെ മികച്ച ചലച്ചിത്രങ്ങളുടെ പ്രദര്‍ശനത്തിലൂടെ ഇന്ത്യന്‍ സിനിമയെത്തന്നെ ബഹുമാനിക്കാനാണ് ചിക്കാഗോ യൂണിവേഴ്‌സിറ്റിയുടെ തീരുമാനം. ഏപ്രില്‍ പതിനൊന്നു മുതല്‍ പതിമൂന്നു വരെയാണ് അടൂര്‍ ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തുന്നത്. മതിലുകള്‍, വിധേയന്‍, നിഴല്‍കുത്ത് എന്നിവയാണ് [...]
The post അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ അടൂര്‍ ഗോപാലകൃഷ്ണനെ ആദരിക്കുന്നു appeared first on DC Books.