ഹൈദരാബാദ് മലയാളികളുടെ സാമൂഹിക സാംസ്‌കാരിക കൂട്ടായ്മയായ നവീനസാംസ്‌കാരിക കലാകേന്ദ്രം ഏര്‍പ്പെടുത്തിയ ഒ വി വിജയന്‍ സാഹിത്യ പുരസ്‌കാരം ഉഷാകുമാരിയ്ക്ക്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ ചിത്തിരപുരത്തെ ജാനകി എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. 50,001 രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്പനചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ചിത്തിരപുരം എന്ന ഗ്രാമത്തില്‍ ജീവിച്ച ജാനകിയുടെ വിചാരങ്ങളും പ്രവൃത്തികളും അവള്‍ക്കു മാത്രം തെളിഞ്ഞുകിട്ടുന്ന കാഴ്ചകളുമാണ് ചിത്തിരപുരത്തെ ജാനകി എന്ന നോവലിന്റെ പ്രമേയം. ഗ്രാമജീവിതത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവല്‍ സ്ത്രീയുടെ ചിന്താലോകത്തെ വിശദമായി […]
The post ഒ. വി. വിജയന്‍ സാഹിത്യ പുരസ്‌കാരം ഉഷാകുമാരിയ്ക്ക് appeared first on DC Books.