പ്രസിദ്ധ മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ കെ പി രാമനുണ്ണിയുടെ രചനാലോകത്തുനിന്നും തിരഞ്ഞെടുത്ത 25 കഥകളുടെ സമാഹാരമാണ് തിരഞ്ഞെടുത്ത കഥകള്‍: കെ.പി.രാമനുണ്ണി. ദൈനംദിന ജീവിത സന്ദര്‍ഭങ്ങളില്‍ നിന്ന് രാമനുണ്ണി പടുത്തുയര്‍ത്തുന്ന ഒരു പരുഷ പ്രപഞ്ചം ഈ കഥകളില്‍ കാണാം. ദാമ്പത്യചിന്താദശകം, കുര്‍ക്‌സ്, ആദിവാസികം, പ്രണയലീല, സുനാമി തുടങ്ങി പലപ്പോഴായി മലയാളത്തിലെ വായനാസമൂഹം ചര്‍ച്ച ചെയ്ത കഥകളാണ് തിരഞ്ഞെടുത്ത കഥകള്‍: കെ.പി.രാമനുണ്ണിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാള ചെറുകഥ അമൂര്‍ത്ത ദാര്‍ശനികതയില്‍ നിന്ന് മൂര്‍ത്ത യാഥാര്‍ത്ഥ്യങ്ങളിലേക്ക് തിരിച്ചുവരുന്നതിന്റെ നിശിതസാക്ഷ്യങ്ങളാണ് കെ.പി.രാമനുണ്ണിയുടെ കഥകളെന്ന് സച്ചിദാനന്ദന്‍ […]
The post കെ പി രാമനുണ്ണിയുടെ കഥാപ്രപഞ്ചം appeared first on DC Books.