കോട്ടയത്തെ കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പത്താം വാര്‍ഷികാഘോഷം ഉത്ഘാടനം ചെയ്ത് സംസാരിച്ച ഇന്നസെന്റ് ഹാസ്യത്തിന്റെ മേമ്പൊടി പുരട്ടിയാണ് തന്റെ ഭാര്യയ്ക്കും തന്നെ ചികിത്സിച്ച വനിതാ ഡോക്ടര്‍ക്കും കാന്‍സറാണെന്ന കാര്യം വെളിപ്പെടുത്തിയത്. പക്‌ഷെ ഒരു ഞെട്ടലോടെ ആ വെളിപ്പെടുത്തല്‍ കേട്ടുകൊണ്ടിരുന്നവരുടെ കണ്ണുകള്‍ നിറഞ്ഞു. യുദ്ധം ജയിച്ച് അടുത്ത യുദ്ധത്തിനു തയ്യാറെടുക്കുന്ന പോരാളിയുടെ വീര്യം ഇന്നസെന്റിന്റെ വാക്കുകളില്‍ ദൃശ്യമായി. സ്വതസിദ്ധമായ ശൈലിയില്‍ ഹൃദയത്തില്‍ തൊടുന്ന ഭാഷയില്‍ അദ്ദേഹം സംസാരിച്ചു. കാന്‍സറിനെ കീഴടക്കണമെങ്കില്‍ മനസ്സിനെ കൂടുതല്‍ ശക്തമാക്കണം എന്ന സന്ദേശം നല്‍കിയായിരുന്നു [...]
The post കുടുംബത്തെ വേട്ടയാടുന്ന കാന്‍സറിനെതിരെ ഇന്നസെന്റ് appeared first on DC Books.