നഗരത്തിലെ സബര്‍ബന്‍ സര്‍വീസായ എം.ആര്‍.ടി.എസ് ട്രെയിനിന്റെ ബോഗി ഓടിക്കൊണ്ടിരിക്കെ കത്തിനശിച്ചു. വേലാച്ചേരിയില്‍ നിന്നും ബീച്ചിലേക്ക് സര്‍വീസ് നടത്തുന്ന ടെയിനാണ് കത്തിയത്. പെരുങ്കുടിസ്‌റ്റേഷന്‍എത്തുന്നതിനുമുമ്പായി എന്‍ജിന്‍ ഘടിപ്പിച്ച ബോഗിയില്‍ തീപടരുന്നത് കണ്ടത്. വിവരമറിഞ്ഞ ലോക്കോ പൈലറ്റ് ട്രെയിന്‍ ഉടനടി നിര്‍ത്തിയതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. രാവിലെ എട്ടരയോടെയായിരുന്നു അപകടം. ആയുധപൂജയുടെ അവധിയായതിനാല്‍ ട്രെയിനില്‍ യാത്രക്കാര്‍ തീരെ കുറവായിരുന്നതും രക്ഷയായി.
The post സബര്‍ബന്‍ ട്രെയിനില്‍ ഓട്ടത്തിനിടെ തീപ്പിടിത്തം appeared first on DC Books.