ഛോട്ടാ രാജനെ (55) ഇന്തൊനീഷ്യയില്‍ നിന്ന് അറസ്റ്റ് ചെയ്തു. അധോലോക രാജാവും മുംബൈ സ്‌ഫോടനക്കേസിലെ പ്രധാന പ്രതികളില്‍ ഒരാളുമായ ഛോട്ടാരാജന്‍ ബാലിയിലെ ഒരു റിസോര്‍ട്ടില്‍ വെച്ചാണ് പിടിയിലായത്. ഇന്റര്‍പോളാണ് ദാവൂദ് ഇബ്രാഹിമ്മിന്റെ പ്രധാന കൂട്ടാളിയായ ഛോട്ടാരാജനെ അറസ്റ്റ് ചെയ്തത്. സിഡ്‌നിയില്‍ നിന്ന് ബാലിയിലെത്തിയപ്പോഴാണ് ഛോട്ടാരാജന്‍ പിടിയിലായത്. ഇയാളെ ഇന്ത്യക്ക് എപ്പോള്‍ വിട്ടുകിട്ടുമെന്ന് പറയാനായിട്ടില്ല. ഏതാനും ദിവസങ്ങളായി ഓസ്‌ട്രേലിയയില്‍ താമസിക്കുകയായിരുന്ന ഛോട്ടാരാജനെ പിടികൂടാന്‍ ഇന്ത്യ ഓസ്‌ട്രേലിയയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഓസ്‌ട്രേലിയന്‍ അധികൃതര്‍ നല്‍കിയ വിവരങ്ങള്‍ക്കനുസരിച്ചാണ് ഇന്റര്‍പോള്‍ ഛോട്ടാ രാജനെ പിടികൂടിയത്. […]
The post അധോലോക നേതാവ് ഛോട്ടാ രാജന്‍ പിടിയില്‍ appeared first on DC Books.