കശ്മീര്‍ ആക്രമണത്തിനായി ലഷ്‌കറെ തോയ്ബ പോലുള്ള ഭീകരസംഘടനകളെ പാക്കിസ്ഥാന്‍ പിന്തുണച്ചിരുന്നുവെന്ന് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷ്‌റഫ്. ഇതിനായി അവര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഉസാമ ബിന്‍ലാദനും താലിബാനും ഒരു കാലത്ത് പാക്കിസ്ഥാന്റെ ഹീറോകളായിരുന്നുവെന്നും മുഷ്‌റഫ് പറഞ്ഞു. കശ്മീര്‍ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ക്കു ജീവന്‍ വെച്ച 1990കളിലാണ് ലഷ്‌കറെ തോയ്ബ അടക്കം പന്ത്രണ്ടോളം സംഘടനകള്‍ രൂപീകരിക്കുന്നത്. ഞങ്ങള്‍ അവരെ പിന്തുണക്കുകയും അവര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തുവെന്ന് മുഷ്‌റഫ് പറഞ്ഞു. ഹഫീസ് സെയ്ദ്, സക്കീവുര്‍ റഹ്മാന്‍ ലഖ്‌വി എന്നിവര്‍ അക്കാലത്ത് ഹീറോകളായിരുന്നു. […]
The post കശ്മീര്‍ ആക്രമണത്തിനായി ലഷ്‌കറിന് പരിശീലനം നല്കി: മുഷറഫ് appeared first on DC Books.