രാഷ്ട്രപതി ദയാഹര്‍ജി പരിഗണിക്കുന്നത് വൈകിയാലും വധശിക്ഷയില്‍ ഇളവനുവദിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. 1993ലെ ഡല്‍ഹി കാര്‍ബോംബ് സ്‌ഫോടന കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ദേവേന്ദര്‍ പാല്‍ സിങ് ഭുള്ളറുടെ ഹര്‍ജിയിലാണ് സുപ്രീംകോടതി സുപ്രധാനമായ വിധി പ്രസ്താവിച്ചിരിക്കുന്നത്. ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ ഉണ്ടാകുന്ന കാലതാമസം നീതിനിഷേധമായി കണക്കാക്കി വധശിക്ഷയില്‍ ഇളവനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ദേവേന്ദര്‍ പാല്‍ സിങ് ഭുള്ളറുടെ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഭുള്ളറുടെ ഹര്‍ജി ജസ്റ്റിസ് ജി.എസ്. സിംഗ്‌വി, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഘാതകരായ [...]
The post ദയാഹര്‍ജി വൈകിയാലും വധശിക്ഷയില്‍ ഇളവില്ലെന്ന് സുപ്രീംകോടതി appeared first on DC Books.