മരിച്ചുകൊണ്ടിരിക്കുന്ന മലയാള ഭാഷയെ സംരക്ഷിക്കാന്‍ ജനിതക ബാങ്ക് ആരംഭിക്കുകയാണെങ്കില്‍ അതു ഗള്‍ഫിലായിരിക്കുമെന്ന് ചെറുകഥാകൃത്ത് ടി.പത്മനാഭന്‍. ഭാഷയുടെ മരണത്തിനു കാരണം ചാനലുകളും റേഡിയോയും പത്രങ്ങളും ചില എഴുത്തുകാരുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളം നിലനില്‍ക്കുന്നത് ഗള്‍ഫില്‍ മാത്രമാണെന്ന് ടി.പത്മനാഭന്‍ അഭിപ്രായപ്പെട്ടു. നെല്ലിന് ഫിലിപ്പീന്‍സിലും കരിമ്പിന് കണ്ണൂരിലും ജനിതക ബാങ്കുള്ളതു പോലെ മലയാള ഭാഷയ്ക്കും ഒരു ജീന്‍ബാങ്ക് അത്യാവശ്യമാണ്. വിദേശങ്ങളില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ പോലും മുണ്ടും ഖദറുമാണ് താന്‍ ഉടുക്കുന്നതെന്ന് വ്യക്തമാക്കിയ […]
The post മലയാളം നിലനില്‍ക്കുന്നത് ഗള്‍ഫില്‍ മാത്രമെന്ന് ടി.പത്മനാഭന്‍ appeared first on DC Books.