ദല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി ഒടുവില്‍ സിംഗപ്പൂരിലെ ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങിയ പെണ്‍കുട്ടിക്ക് ആവശ്യമായ സ്വകാര്യത നല്‍കിയില്ലെന്ന് ആരോപിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ മാധ്യമങ്ങള്‍ക്കെതിരെ രംഗത്ത്. മാധ്യമങ്ങളുടെ ഇടപെടല്‍ പലപ്പോഴും രോഗിയെ ബഹുമാനിക്കാതെ പരുഷമായാണെന്നും രണ്ട് വര്‍ഷം മുമ്പ് താന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ ഇക്കാര്യം മനസ്സിലാക്കിയതാണെന്നും അമിതാഭ് ബച്ചന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ പരിതാപകരമായ അവസ്ഥയിലുള്ള മാധ്യമ ഇടപെടലിനെ പറ്റി ഒരുപാട് വാഗ്വാദങ്ങളും അഭിപ്രായങ്ങളും വന്നു. ഒടുവില്‍ പെണ്‍കുട്ടിയെ ഇന്ത്യയിലെ ആശുപത്രിയില്‍ നിന്ന് സിംഗപ്പൂരിലേക്ക് മാറ്റേണ്ടി വരെ വന്നു. രോഗിയുടെ സ്വകാര്യത [...]
↧