മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റനും പ്രശസ്ത കമന്റേറ്ററുമായ ടോണി ഗ്രെയ്ഗ് അന്തരിച്ചു. ശ്വാസകോശ അര്‍ബുദം കണ്ടെത്തിയതിനെ തുടര്‍ന്ന് സിഡ്‌നിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് 66 വയസ് പ്രായമുണ്ടായിരുന്നു. അര്‍ബുദം നാലാം ഘട്ടത്തിലേക്ക് കടന്നിരുന്നതായി അദ്ദേഹത്തിന്റെ മകന്‍ മാര്‍ക്ക് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ശ്രീലങ്കയില്‍ നടന്ന ട്വന്റി 20 ലോകകപ്പില്‍ കമന്റേറ്ററായിരുന്ന ഗ്രെയ്ഗ് ലണ്ടനില്‍ മടങ്ങിയെത്തിയശേഷം ബ്രോങ്കൈറ്റിസിന്റെ രൂപത്തിലാണു രോഗമെത്തിയത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണു വലത്തേ ശ്വാസകോശത്തില്‍ കാന്‍സര്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബറിലാണ് അര്‍ബുദബാധ സ്ഥിരീകരിച്ചത്. ഇക്കാര്യം ലോകത്തോടു വെളിപ്പെടുത്തിയതും [...]
↧