മന്ത്രി സ്ഥാനം രാജിവെച്ച കെ.എം. മാണി തലസ്ഥാനത്തു നിന്നു സ്വന്തം തട്ടകമായ പാലായിലേക്ക് യാത്ര തുടങ്ങി. ബന്ധുക്കളും അനുയായികളും അടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകരും മാണിയെ അനുഗമിക്കുന്നുണ്ട്. പ്രവര്‍ത്തകരുടെ വന്‍ സ്വീകരണത്തോടെയാണ് മാണി പാലായിലെത്തുക. ഔദ്യോഗിക വസതിയായ പ്രശാന്തില്‍ നിന്നും പ്രശാന്തമായാണ് പാലയിലേക്ക് പുറപ്പെടുന്നതെന്ന് മാണി പറഞ്ഞു. 50 വര്‍ഷത്തെ നിയമസഭാ ജീവിതവും മന്ത്രിപദവിയും കേരളത്തിന്റെ നന്മക്കു വേണ്ടിയാണ് വിനിയോഗിച്ചതെന്നും അതിനാല്‍ സംതൃപ്തിയോടും സമാധാനത്തോടും കൂടിയാണ് താന്‍ പോകുന്നതെന്നും, പാവപ്പെട്ടവര്‍ക്ക് എന്തുകൊടുക്കുവാന്‍ കഴിഞ്ഞു എന്നു നോക്കുമ്പോള്‍ സംതൃപ്തിയുണ്ട് എന്നും […]
The post പട്ടത്തുനിന്ന് പാലായിലേക്ക് appeared first on DC Books.