പാരീസിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ന്യൂഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് അടക്കമുള്ള പ്രധാന നഗരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കേന്ദ്ര ആഭ്യന്തര സുരക്ഷാ വിഭാഗമാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ അതതു സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഐഎസ് അടക്കമുള്ള ഭീകര സംഘടനകളുടെ ആക്രമണത്തിനുള്ള സാധ്യത ഇന്ത്യ തള്ളിക്കളയുന്നില്ല. ഐഎസ് രാജ്യത്തിന് ഭീഷണിയാകുന്നതായി റോ, ഇന്റിലജന്‍സ് ബ്യൂറോ തുടങ്ങിയ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്ന് ഐഎസ് അഹ്വാനം ചെയ്തിരുന്നു. നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള […]
The post പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം appeared first on DC Books.