സമൂഹം ഏറ്റവുമധികം ഭയപ്പെടുന്ന രോഗമാണ് കാന്‍സര്‍. ജീവിതാന്ത്യത്തിലേക്കുള്ള പടിവാതിലാണെന്ന് കാന്‍സറെന്ന് കരുതുന്നവരാണ് അധികവും. എന്നാല്‍ സമൂഹം ഭയപ്പെടുന്നത്ര മാരകമായ രോഗമല്ല കാന്‍സര്‍ എന്നതാണ് യാഥാര്‍ത്ഥ്യം. ക്യത്യസമയത്ത് രോഗനിര്‍ണ്ണയം നടത്താന്‍ കഴിഞ്ഞാല്‍ ഭൂരിഭാഗം കാന്‍സര്‍ രോഗികളേയും ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കും. തെറ്റായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണരീതിയും, വ്യായാമമില്ലായ്മയും കാന്സറുണ്ടാക്കാനുളള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ജീവിതശൈലിയിലും ഭക്ഷണരീതിയിലും മാറ്റം വരുത്തുകയാണ് കാന്‍സര്‍ പ്രതിരോധിക്കാനുള്ള പ്രധാനമാര്‍ഗ്ഗം. മുപ്പതുശതമാനം കാന്‍സര്‍ രോഗങ്ങളും ബന്ധപ്പെട്ടിരിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണവുമായാണ്. രുചിതേടിയുളള യാത്രകളില്‍ പലപ്പോഴും അനാരോഗ്യകരമായ […]
The post ഭക്ഷണത്തിലൂടെ കാന്‍സറിനെ പ്രതിരോധിക്കാം appeared first on DC Books.