ബെംഗളൂരു സ്‌ഫോടനക്കേസില്‍ കര്‍ണാടക ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിന്റെ സഹായി പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശി ഷഹ്നാസാണ് പോലീസ് പിടിയിലായത്. ഇയാളില്‍ നിന്ന് തടിയന്റവിട നസീര്‍ കൈമാറിയ കത്തുകളും പോലീസ് കണ്ടെടുത്തു. ഏഴ് കത്തുകളാണ് പോലീസ് ഷഹ്നാസില്‍ നിന്നും കണ്ടെത്തിയത്. ഇതില്‍ നാലെണ്ണമാണ് നസീര്‍ ഷഹ്നാസിന് കൈമാറിയിട്ടുള്ളത്. ഒന്ന് ഷഹ്നാസ് നസീറിന് എഴുതിയ മറുപടിയാണ്. കത്തില്‍ ബെംഗളുരു സ്‌ഫോടനക്കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ നിര്‍ദേശമുള്ളതായി പോലീസ് അറിയിച്ചു. കോലഞ്ചേരി കോടതി വളപ്പില്‍വെച്ച് നവംബര്‍ 13നാണ് കത്തുകള്‍ കൈമാറിയതെന്നാണ് വിവരം. കിഴക്കമ്പലം […]
The post തടിയന്റവിട നസീറിന്റെ സഹായി പിടിയില്‍ appeared first on DC Books.