തമിഴ്‌നാട്ടില്‍ വന്‍നാശം വിതച്ച് തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 71 ആയി. കനത്ത മഴസാരമായി ബാധിച്ച ചൈന്നൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 22 പേരെ വ്യോമസേന ഹെലികോപ്റ്ററുപയോഗിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇതില്‍ 12 പേര്‍ ശിശുക്കളാണ്. അശോക് നഗറില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നുമാണ് ഇവരെ രക്ഷപ്പെടുത്തിയത്. വെള്ളപ്പൊക്കം രൂക്ഷമായ പ്രദേശങ്ങളിലൊന്നാണിത്. ഈ മേഖലകളില്‍ വ്യോമസേന 100 ലിറ്റര്‍ വെള്ളവും 150 ഭക്ഷണപ്പൊതികളും നല്‍കിയിട്ടുണ്ട്. ഹെലികോപ്റ്റര്‍ വഴി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയവരില്‍ അഞ്ച് സ്ത്രീകളുമുണ്ട്. […]
The post തമിഴ്‌നാട്ടില്‍ നാശം വിതച്ച് മഴ തുടരുന്നു appeared first on DC Books.