അധ്യാപകനും ബാലസാഹിത്യകാരനുമായ വീരാന്‍കുട്ടിയുടെ ഏറ്റവും പുതിയ പുസ്തകമാണ് മിണ്ടാപ്രാണി എന്ന കവിതാ സമാഹാരം. ചെറുതും വലുതുമായ അമ്പത്തിയാറ് കവിതകളാണ് ഈ കവിതാസമാഹാരത്തിലുള്ളത്. കവിത ധ്യാനത്തിന്റെയും മൗനത്തിന്റെയും വിനീതത്വത്തിന്റെയും അനുഭവങ്ങളാകുന്ന മിണ്ടാപ്രാണി എന്ന കവിതാ സമാഹാരം ഡി സി ബുക്‌സിന്റെ അക്ഷരമണ്ഡലം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്മാരകം, കിളിപ്പാട്ട്, ഒടുക്കം, ചൂണ്ട, മാവോ, അപരിചിതം, ഇന്‍സ്റ്റലേഷന്‍, ഉടുപ്പ്, തിരയല്‍ തുടങ്ങി പേരുപോലെതന്നെ വ്യത്യസ്തത പുലര്‍ത്തുന്നവയാണ് മിണ്ടാപ്രാണിയിലെ കവിതകള്‍. ഈ കവിതകളിലെല്ലാം നിഴലിക്കുന്നത് വന്യമായ നിശബ്ദതയാണ്. എങ്കിലും അവ നിശബ്ദഭാഷയിലൂടെ […]
The post മിണ്ടാപ്രാണികള്‍ സംസാരിക്കുന്നു appeared first on DC Books.